Tuesday, July 15, 2014

ഇന്ന് നമ്മുക്ക് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ...

നിത്യപിതാവായ ദൈവമേ അവിടുത്തെ പുത്രനായ ഈശോ മിശിഹായുടെ തിരു ശരീരവും രക്തവും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പാപ പരിഹാരത്തിനായി സമര്‍പ്പിക്കുന്നു. അവിടുത്തെ കരുണയില്‍ പാപ കടങ്ങളെ ഇളച്ചു കൊടുക്കണമേ. ഞങ്ങളുടെ പുണ്യ പ്രവര്‍ത്തികളും പ്രായശ്ചിത്ത പ്രവര്‍ത്തികളും അവരുടെ പാപമോചനത്തിനായി കാഴ്ച വെക്കുന്നു. പിതാവേ വിശേഷിച്ചു ശുദ്ധീകരണ സ്ഥലത്ത് ആരും പ്രാര്‍ഥിപ്പാന്‍ ഇല്ലാത്ത ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും വേര്‍പ്പെട്ടു പോയതും ഇന്നും ശുദ്ധീകരണ സ്ഥലത്തിരിക്കുന്ന ആത്മാക്കളുടെ മേലും കരുണയായിരിക്കേണമേ. ഇന്നേ ദിവസം ലോകം മുഴുവനും അര്‍പ്പിക്കപെട്ട ഈശോയുടെ തിരു ശരീര രക്തങ്ങള്‍ ശുദ്ധീകരണ സ്ഥലത്തെ അത്മക്കള്‍ക്കായി കാഴ്ച വെക്കുന്നു. അമ്മേ മാതാവേ അവിടുത്തെ മാധ്യസ്ഥ്യം ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കണമേ............... ആമേന്‍.

No comments: